30 March 1997

വാസു


"പേരു കേട്ടാല്‍ തോന്നും പെണ്ണാന്ന്‌, എന്നാ പെണ്ണല്ല ആണാണ്‌, ഓഅങ്ങിനെയല്ലാ തിരിച്ച്‌"
കൂടെയുള്ള പ്രശാന്ത്‌ പട്ടികുഞ്ഞിന്റെ പേരിനെപറ്റി വീട്ടില്‍ വന്നറോയിയോട്‌ വിശദീകരിക്കയായിരുന്നു.പേരിലെപൊരുത്തക്കേടുപോലെ അതിന്റെ ജീവിതവും ഒരുനീര്‍ക്കുമിളയായിരുന്നു.വര്‍ഗ്ഗമേതെന്നുള്ള ഒരു പിഴയില്‍ രാജീവ്‌തെരഞ്ഞെടുത്ത ഒരു പേരായിരുന്നു വാസു.പെണ്ണായിരുന്നിട്ടും ആണിന്റെപേരു കിട്ടാനുള്ള ഭാഗ്യം (നിര്‍ഭാഗ്യം).
ഇനി കഥയിലേക്ക്‌...
വാസു ഇന്ന്‌ രാവിലെ മരിച്ചു. രണ്ട്‌ മൂന്ന്‌ ആഴ്ച മുന്നെ വിരയുടെഅസുഖമാണെന്ന്‌ പറഞ്ഞ്‌ ഡോക്ടര്‍ (ഞങ്ങളുടെ വീട്ടിന്റെ ഉടമ) കുറച്ച്മരുന്ന്‌ കൊടുത്തിരുന്നു, കുറച്ച്‌ ദിവസത്തിന്‌ ശേഷം വാസു തന്റെചുറുക്കും പ്രസരിപ്പും വീണ്ടെടുത്തിരുന്നു.പിന്നെ ഇന്നലെയാണ്‌ വീണ്ടുംഅസുഖം വന്നത്‌. ഒരു ചിരിക്ക്‌ ഒരു കരച്ചില്‍ എന്ന ചൊല്ലിന്റെ അര്‍ത്ഥമളക്കുന്നപോലെ, ഓടി നടന്ന്‌ ഒച്ചയാക്കാതെ ഒരു മൂലയില്‍ ചുരുണ്ടുകൂടികിടക്കുകയായിരുന്നു. അപ്രതീക്ഷിതമായി വന്ന വേനല്‍ മഴ പോലുംവാസുവിന്റെ മന്ദത മാറ്റി നിര്‍ത്തിയില്ല. രാത്രി വീടിന്റെ പുറത്ത്‌ മഴയത്ത്കിടക്കുന്നത്‌ കണ്ടിട്ടാണ്‌ രാജീവും പ്രശാന്തും കൂടി വാസുവിനെഎടുത്ത്‌ അടുക്കളയോട്‌ ചേര്‍ന്നുള്ള തറയില്‍ കൊണ്ടുപോയി കിടത്തിയത്‌.
പതിവുപോലെ ബാഗ്ലൂരിലെ കുളിരുകോരുന്ന പ്രഭാതത്തില്‍ ഷട്ടില്‍കളിക്കാനായി എല്ലാവരെയും വിളിച്ചുണര്‍ത്തി.ജോര്‍ജ്ജില്ലാത്തകാരണം ഇന്ന്‌ ബോടി ബില്‍ടിങ്ങിന്‌ പകരംഷട്ടിലാകട്ടെ എന്നും പറഞ്ഞ്‌ തന്റെ കൂടെപ്പിറപ്പായ പച്ചയില്‍ ചുകപ്പു വരെയുള്ളകമ്പിളി മാറ്റി പ്രശാന്തും പുറത്തു വന്നു.ഡ്രസ്സ്‌ മാറാനായി വീട്ടിന്റെമുകളിലെത്തെ മുറിയില്‍ പോയപ്പൊഴാണ്‌ വാസുവിനെ ഞാന്‍ വീണ്ടുംകാണുന്നത്‌.ഇന്നലെ പെയ്ത മഴകാരണം ടെറസ്സില്‍ അങ്ങിങ്ങായി വെള്ളംകെട്ടികിടക്കുന്നുണ്ടായിരുന്നു.വാസു ആകട്ടെ അതില്‍ ചുരുണ്ടു കൂടികിടക്കുന്നു,
"വാസു..." എന്റെ ഒച്ചകേട്ടപ്പൊ തലതിരിച്ച്‌ ദയനീയമായി എന്നെ ഒന്നുനോക്കി. മരണം കാത്തിരിക്കുന്ന ഒരു ജീവന്റെ അവസാന ജല്‍പനങ്ങളായ്‌ എനിക്കുതോന്നിയോ. നാട്ടില്‍ അയല്‍പക്കത്തുള്ള രാഘവാട്ടന്‍ മരണസമയത്ത്‌ മകന്റെ കയ്യില്‍നിന്ന്‌ വെള്ളം കുടിക്കുന്നത്‌ പെട്ടെന്ന്‌ എന്റെ ഓര്‍മ്മയിലെത്തിയപോലെതൊന്നിയെനിക്ക്‌.വേഗം താഴേക്ക്‌ ഓടിചെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യയുടെകുറെ ഷീറ്റെടുത്ത്‌ വെള്ളമില്ലാത്ത ടെറസ്സിന്റെ വേറൊരു മൂലയില്‍ മഴയില്‍കുതിര്‍ന്ന വാസുവിനെ കൊണ്ടുകിടത്തി. പേപ്പറിന്റെ ഷീറ്റു കൊണ്ടുതന്നെഅവന്റെ മേലുള്ള വെള്ളമെല്ലാം ഒരുവിധം തുടച്ചെടുത്തു.
"ടാ വാസു, വല്ല കാര്യമുണ്ടായിരുന്നോ നിനക്ക്‌ ഈ മഴയത്ത്‌ വന്‍ങ്കിടക്കാന്‍" . വാസുന്ന്‌ വിളിച്ചാല്‍ ഒച്ചയാക്കി ചാടി ചാടി വന്ന്‌ ചെറിയപല്ലുകൊണ്ടു കടിക്കുമായിരുന്നു , പക്ഷെ ഇത്തവണയും അവന്‍ ദയനീയമായിനോക്കുക്കയാണ്‌ ചെയ്തത്‌, കണ്ണുകളൊക്കെ പാതിയെതുറന്നിരുന്നുള്ളു.ജീവതത്തിന്റെ ഒരു അവ്യക്തത ആ കണ്ണില്‍ കണ്ടിരുന്നോ.അസ്പഷ്ടമായ ഒരു ശബ്ദത്താല്‍ വാസു ഒന്നു കൂടി ചുരുണ്ടു കൂടി.അപ്പോഴെക്കും താഴെ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദം കെട്ടു "ടാഞ്ഞാനും കൂടി"
"നീ അവിടെ എന്തോന്നുണ്ടാക്കുന്നാ ?"
"വാസു മേലെ ടെറസ്സിലാ വെള്ളത്തില്‍ കിടക്ക്വാ, ഞാനവനെയുറ്റുത്ത്‌ ഒരുപേപ്പറില്‍ കിടത്തിയിറ്റുണ്ടു" രാജീവിന്റെ പുറകില്‍ ബൈക്കില്‍ കയറി കൊണ്ടുഞ്ഞാന്‍ പറഞ്ഞു.
"ടാ അവനെ നമ്മളിന്നലെ ചാക്ക്‌ കഷണത്തില്‍ താഴെ കിടത്തിയതല്ലെ ?"
"രാത്രി സ്വപ്നം കണ്ടിട്ട്‌ ഇറങ്ങിനടന്നതാവും" പ്രശാന്ത്‌ കൊച്ചുവെളുപ്പാന്‍ കാലത്ത്‌ തന്നെ അവന്റെ തമാശ തുടങ്ങിയിരുന്നു.
കളിയോക്കെ കഴിഞ്ഞ്‌ വരുന്ന വഴി എല്ലാവര്‍ക്കും വാസുവിനെ പറ്റിതന്നെയായിരുന്നു പറയനുണ്ടായിരുന്നത്‌, ഡോക്ടര്‍ വന്ന്‌ അവനെ നൊക്കിയകാര്യവും മരുന്നു കൊടുത്തതൊക്കെയായിരുന്നു ചര്‍ച്ചാ വിഷയം.
മുകളിലെ കുളിമുറിയില്‍ കുളിക്കാനായ്‌ പോയപ്പോഴാണ്‌വാസുവിനെ ഞാന്‍ വീണ്ടും കാണുന്നത്‌ണ്‍ജാന്‍ വിരിച്ചുകൊടുത്ത പേപ്പറില്‍നിന്നൊന്നകന്നായിരുന്നു അപ്പൊ അവന്റെ കിടപ്പ്‌.
"വിരിച്ചെടുത്ത്‌ കിടക്കില്ല" എന്നും പറഞ്ഞ്‌ ഞാന്‍ അവനെ താഴെ വിരിച്ചപേപ്പര്‍ നേരെയാക്കി അവനെ വീണ്ടും അതില്‍ കിടത്തി. ഉറങ്ങുകയാണെന്നാ ഞാന്‍വിചാരിച്ചത്‌.
"ടാ വാസു" ഞാന്‍ വീണ്ടും വിളിച്ചപ്പോഴും അവന്‍അനക്കമില്ലായിരുന്നു.പതുക്കെ തല ഒന്ന്‌ തട്ടിയപ്പൊ, നിര്‍ജ്ജീവമായ്പഴയതുപോലെ തിരിച്ചുവന്നു നിന്നു.പിന്നെ ശരീരമാകെകുലുക്കിയപ്പോഴും ഒരു അനക്കവുമില്ല.
പിന്നെ ഞാന്‍ താഴെ ഓടി വന്ന്‌ എല്ലാവരൊടുമായ്‌ ഞാന്‍ പ്രഖ്യാപനംനടത്തി "വാസൂന്റെ കാറ്റ്‌ പോയി" .പിന്നെ മരണം ഉറപ്പാക്കാന്‍ എല്ലാവരുംമുകളിലേക്ക്‌ പോയി.വാസു ഒരിക്കലും ഒരു റിയല്‍ പെറ്റായിരുന്നില്ല,എന്നാലും ഓടിച്ചാടി നടന്ന്‌ തന്റെ സാന്നിധ്യം എല്ല്വരെയുംഅറിയിച്ചുകൊണ്ടെയിരുന്നു.ജോലി കഴിഞ്ഞു വരുന്ന സായാഹ്നങ്ങില്‍കുറച്ചു കാലെത്തേക്കാണെങ്കിലും തന്റെതായ ഒരു ഉണര്‍വ്വ്പകര്‍ന്നിരുന്നു.പിന്നെ
വെറുതെ "വാസു ,വാസു" എന്ന്‌ വിളിക്കുന്നതും എല്ലാവര്‍ക്കും ഒരുരസമായിരുന്നു.
കൂടെയുള്ള നിക്കിക്കും ഡിക്കിക്കും മകളുടെ മരണം വേദന സൃഷ്ടിച്ചോഅതെല്ലെങ്ങില്‍ മകള്‍ മരിച്ചു എന്ന സത്യം അവര്‍ക്ക്‌ മനസ്സിലായോ ? മനുഷ്യന്റെജീവസ്പന്ദനങ്ങളില്‍ ചൊദ്യം അപ്രസക്തമാണെങ്ങിലും ജീവന്‍ തുടിക്കുന്നഒരോ മനസ്സിനും ആശയവിനിമയമുണ്ടെന്ന ശാസ്ര്തസത്യംവിസ്മരണീയമല്ല.
വാസു മരിച്ചു എന്ന കാര്യം ഞങ്ങള്‍ ഉടെനെ ഡോക്ടറെ വിളിച്ചുപറഞ്ഞു.
"ഓ , അത്‌ മരിക്കൂന്ന്‌ എനിക്കിന്നലയെ തോന്നിയിരുന്നു"
അവരുടെ പതിവു ശെയിലിയില്‍ മരണത്തെ അവര്‍പ്രതികരിച്ചു.ഡോക്ടറായതുകൊണ്ടൊ അല്ലെങ്കില്‍ മരിച്ചത്‌ ഒരുപട്ടി കുഞ്ഞായതുകൊണ്ടൊ, എന്തോ അവര്‍ക്ക്‌ മരണം വളരെലാഘവത്തോടെയയിരുന്നു എടുത്തത്‌.അവര്‍ തന്നെ വന്ന്‌ ശവം മറവുചെയ്യുമെന്നും പറഞ്ഞു.പിന്നെ പതിവു പോലെ എല്ലവരും ഒന്‍പത്മണിയോടെ കമ്പിനിയിലേക്ക്‌ പോയി.
കശ്മു മാത്രമായിരുന്നു വീട്ടില്‍.സംഭവബഹുലമായ ഒരുപുതുവര്‍ഷത്തിന്റെ ഹാങ്ങോവറില്‍ രാജികത്ത്‌ ബോസ്സിന്‌ അപ്പൊ തന്നെ ടൈപ്പ്ചെയ്തു കൊടുത്തു കമ്പനിയുടെ പടിയിറങ്ങിയ കശ്മു ,തന്റെ അമേരിക്കന്‍സ്വപ്നങ്ങളും താലോലിച്ച്‌ ദിവസങ്ങള്‍തള്ളിനീക്കുകയായിരുന്നു.ഓഫീസിലേക്ക്‌ പൊകുന്നതിന്ന്‌ മുന്നെകശ്മുവിനെ കുത്തിപൊക്കി പ്രശാന്ത്‌ "ടാ കശ്മു, നീയറിഞ്ഞോനമ്മുടെ വാസു ഇന്ന്‌ രാവിലെ വടിയായി" "ങാ, അതെയോ " എന്ന്‌ പറഞ്ഞുകശ്മു തിരിഞ്ഞ്‌ കിടന്നു.
ഒരു പതിനൊന്ന്‌ മണിയായി കാണും, എനിക്ക്‌ ഒരു ഫോണ്‍കാള്‍.കശ്മു ആയിരുന്നു ലൈനില്‍ "ടാ നീ വേഗം ഇങ്ങോട്ട്‌ വന്നെ, എവിടെആകെ പ്രശ്നമാ !"
"ന്താ , വാസുനെ കുഴിച്ചിട്ടില്ലെ ? , അതാണോ ?"
"കുഴിച്ചിടുവൊക്കെ ചെയ്തു, കൂടെ ഡോക്ടറും പിന്നെ അവരുടെഭര്‍ത്താവും ഉണ്ടായിരുന്നു, വീടിന്റെ പുറകിലെ പറമ്പിലാണ്‌ കുഴിവെട്ടിയത്‌" എന്റെ ചൊദ്യത്തിന്‌ ഉത്തരമായെങ്കിലും പ്രശ്നമെന്താണെന്ന്‌ ഞാന്‍അവനൊട്‌ വീണ്ടും ചോദിച്ചു.
"ടാ, ഇപ്പൊ ഡോക്ടര്‍ക്ക്‌ ഒരു സംശയം, പട്ടിക്ക്‌ പേയുണ്ടോന്ന്‌ ?"
"മച്ചാ പ്രശ്നമായോ ? , ഇനിയിപ്പൊ എന്താ ചെയ്യാ ? " ചെറിയൊരുപേടിയോടെ ഞാന്‍ ചോദിച്ചു.
"എന്തോന്ന്‌ ചെയ്യാനിഷ്ടാ, വേഗം അതിനെ മാന്തിയെടുത്ത്‌ വെറ്റിനറിഹോസ്പിറ്റലില്‍ കൊണ്ടു പോയി പോസ്റ്റ്മോര്‍ട്ടം ചെയ്യാനാഡോക്ടറ്‌ പറയണ്‌
"ഹോസ്പിറ്റലിലെവിടെയാ ?"
"മേക്രിസര്‍ക്കിളിനടുത്തുള്ള ഹെബ്ബാളിലാണ്‌, നീയൊന്ന്‌ ഡയലോഗ്‌വിടാതെ വേഗം വാ എന്റെഷ്ട്ടാ" കശ്മു ചൂടായി കൊണ്ട്‌ പറഞ്ഞു ,കശ്മു ചൂടായാല്‍ പിന്നെ സംഗതി പിശകാ, പണ്ടെപ്പൊഴൊകൂടെയുള്ളൊരുവനെ കഴുത്തിന്‌ തൂക്കി അടിക്കാന്‍ നോക്കിയതാ, അത്‌ഓര്‍മ്മയിലുള്ളത്‌ കൊണ്ട്‌ ഞാന്‍ പെട്ടെന്നു തന്നെ ഓഫീസില്‍ നിന്നിറങ്ങി.
ഞാന്‍ വീട്ടിലെത്തുമ്പൊഴേക്കും കശ്മു വാസുവിനെ തോണ്ടിയെടുത്ത്‌ ഒരുബാഗിലാക്കിയിരുന്നു.
"ടാ പന്ത്രണ്ട്‌ മണിക്ക്‌ ഹോസ്പിറ്റലടക്കും , നീയൊന്ന്‌ വേഗം കയറ്‌" ,കശ്മു തന്റെ ബീഹാര്‍ രെജിസ്ട്രേഷനിലുള്ള കറുത്ത യമഹാ ബൈക്ക്സ്റ്റാര്‍ട്ട്‌ ചെയ്തു കൊണ്ട്‌ പറഞ്ഞു.പിന്നെയൊരുകത്തിക്കലായിരുന്നു.ടിപ്പസാന്ദ്ര മാര്‍ക്കെറ്റിലുള്ളിലൂടെ ബൈക്ക്‌ ഊളിയിട്ടുപാഞ്ഞു.വാസുവിന്റെ ശവമുള്ള ബാഗ്‌ ഇടതു കയ്യില്‍ ഞാന്‍ മുറുക്കിപിടിച്ചിരുന്നു.വഴി നീളെ കശ്മു പട്ടിക്ക്‌ പേയുള്ളതിന്റെ ലക്ഷണങ്ങളെ പറ്റിപറഞ്ഞു കൊണ്ടേയിരുന്നുണ്‍ജങ്ങളുടെ ഡോക്ടര്‍ക്ക്‌ പരിചയമുള്ളഡോഃഏമനാഥ്‌ ഗൌഡ എന്ന വെറ്റിനറി ഡോക്ടറുടെ ഫോണ്‍ നമ്പര്‍ അവര്‍കശ്മുവിന്‌ കൊടുത്തിരുന്നു. കഷ്മു അവരെ വിളിച്ച്കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞിരുന്നു.റാബ്ബിസ്സ്‌ വന്ന പട്ടികള്‍ രണ്ട്‌തരത്തിലാണ്‌ പ്രതികരിക്കുക, ഒന്നുകില്‍ വയലന്റ്‌ ആയിരിക്കും അല്ലെങ്കിസോബര്‍ ടൈപ്പായിരിക്കും, ടാ നമ്മുടെ വാസു രണ്ടാമത്തെ ടൈപ്പായിരിക്കുംല്ലെ ? ചോദ്യത്തില്‍ ഒരു നുറുങ്ങു ഫലിതത്തിന്റെ ചുവ ഉണ്ടെങ്കിലുംഅതിനോട്‌ പൊരുത്തപ്പെടാന്‍ എന്തോ എനിക്ക്‌ ആയില്ല.ഉന്തു വണ്ടിയില്‍ കടലവില്‍ക്കുന്ന താഴെ പാച്ചപ്പൊയ്കയിലെ
കേശു ആശാനെ പണ്ട്‌ പേപ്പട്ടി കടിച്ചപ്പോ പൊക്കിന്‌ ചുറ്റും പന്ത്രണ്ട്സൂചിയാ വച്ചത്‌. പണ്ടെപ്പോഴൊ പേപ്പട്ടിയെ പറ്റി പറഞ്ഞപ്പോ അച്ഛമ്മപറഞ്ഞത്‌ ഒരു കൊള്ളിയാന്‍ പോലെ എന്റെ മനസ്സിലൂടെ പോയി.
"ടാ കശ്മു , അപ്പൊ ഒരു സംശയം, നമ്മള്‌ പട്ടികളെ പുറത്തോന്നുംവിടുന്നില്ലല്ലോ, മറ്റ്‌ പട്ടികളൊന്നും ഇങ്ങോട്ടും വരുന്നില്ല ,പിന്നെയെങ്ങിനെയാ ?"
എന്റെ ചോദ്യം മുഴുമിപ്പിക്കുന്നതിന്‌ മുന്നെ തന്നെ ഒരു തികഞ്ഞപശുപതിയെപ്പോലെ കശ്മു ഉത്തരം പറഞ്ഞ്‌ തുടങ്ങി
"ടാ ഈ രാബ്ബിസ്സ്‌ കൊണ്ടുവരുന്നത്‌ പെരുച്ചാഴിയാണ്‌, അത്‌ നമ്മുടെപറമ്പിലാവശ്യം പോലെ ഉണ്ടല്ലോ ! "
എന്റെ പെടി കൂട്ടാനെന്നോണം കശ്മു പിന്നെയും പേപ്പട്ടിയെപറ്റിഎന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
ഹോസ്പിറ്റലിലേക്കുള്ള വഴി രണ്ടു പേര്‍ക്കും വല്യ നിശ്ചയംഇല്ലായിരുന്നു.പിന്നെ പന്ത്രണ്ട്‌ മണിയോടെ അവിടെ എത്തുകയും വേണം,ആകെ കൂടി ഒരു വെപ്രാളമായിരുന്നുഠപ്പിതടഞ്ഞ്‌ പന്ത്രണ്ട്‌ മണിയോടെഅവിടെ എത്തി. പാറാവുകാരനോട്‌ പാഥോളജി ഡിപ്പാര്‍ട്ട്മെന്റിലേക്കുള്ളവഴി ഏതാണെന്ന്‌ ചോദിച്ചു, അയാള്‍ പറഞ്ഞ വഴിയിലൂടെ കശ്മുവുംകയ്യില്‍ വാസുവിന്റെ ശവവുമായി ഞാനും.'ഡോഃഏമനാഥ്‌ ഗൌഡ,ഡിപ്പാര്‍ട്ട്മെന്റ്‌ ഓഫ്‌ പാഥോളജി' എന്ന ബോര്‍ഡ്‌ കണ്ടപ്പൊ രണ്ടാള്‍ക്കുംആശ്വാമായി.ചെറിയൊരു മടിയോടെ കശ്മു അകത്ത്‌ കയറി, പുറത്ത്‌വാസുവിന്റെ ശവവുമായ്‌ ഞാനും.ഒരഞ്ച്‌ നിമിഷമായി കാണുംമുറിയുടെ മറ്റേ വാതിലിനടുത്തു നിന്ന്‌ കശ്മു എന്നെ ആംഗ്യം കാട്ടിവിളിക്കുന്നു.കശ്മുവിന്റെ കൂടെ ഒരുഏറ്റ്ന്ററുമുണ്ടായിരുന്നു.കശ്മുവിന്റെ കയ്യിലേക്ക്‌ ഒരു ഫോംകൊടുത്ത്‌ അത്‌ പൂരിപ്പിക്കാന്‍ പറഞ്ഞു. എന്നോട്‌ ശവം മോര്‍ച്ചറിയില്‍കൊണ്ടുപോകാന്‍ പറഞ്ഞു.അത്‌ വഴി വന്ന ഒരു സ്റ്റുഡന്റിന്റെ സ്കൂട്ടറിന്റെപിറകിലായ്‌ ശവവുമായ്‌ മോര്‍ച്ചറി ലക്ഷ്യമാക്കി നീങ്ങി..പോകുന്നവഴി, എങ്ങിനെയാണ്‌ മരിച്ചത്‌? ,പേയുള്ളത്‌ എങ്ങിനെ മനസ്സിലായി ?എന്നിങ്ങനെ അയാള്‍ വിദ്യാര്‍ഥിയുടെകൌതുകത്തോടെ ചോദിക്കുന്നുണ്ടായിരുന്നു.അവസാനം ഞങ്ങള്‍ ഹോസ്പിറ്റലില്‍നിന്ന്‌ കുറച്ചകലെയുള്ള മോര്‍ച്ചറിയില്‍ എത്തി. പട്ടി,പൂച്ച,ആട്‌തുടങ്ങിയ മൃഗങ്ങളുടെ ശരീരം മുറിച്ച്‌ ചോരയില്‍ മുങ്ങിയ ഭാഗങ്ങള്‍വെള്ള കോട്ടിട്ട ഡോക്ടറാണെന്ന്‌ തോന്നുന്ന ഒരാള്‍ ചുറ്റുമുള്ള സ്റ്റുഡന്‍സ്സിന്‌വിവരിച്ചു കൊടുക്കുന്നുണ്ടായിരുന്നു.ചുറ്റും മൂക്ക്‌ തുളച്ച്‌ കയറുന്നദുര്‍ഗന്ധമായിരുന്നു.അകത്തെ മുറിയിലൊന്നില്‍ മൃഗങ്ങളുടെ ഭാഗങ്ങള്‍സ്പിരിട്ടില്‍ സൂക്ഷിച്ചിരിക്കുന്നതിന്‌ അടുത്ത്‌ വാസുവിന്റെ ശവമടങ്ങിയബേഗ്‌ വച്ച്‌ പുറത്ത്‌ ഞാന്‍ കാത്തു നിന്നു.ഒരു പത്ത്‌ മിനിട്ടായി കാണും,ഒരറ്റന്റര്‍ പുറത്ത്‌ വന്ന്‌ ഡിപ്പാര്‍ട്ട്മെന്റിലേക്ക്‌ പോയിക്കോളാന്‍ കന്നടയില്‍പറഞ്ഞു.ഭാഷ ശരിക്ക്‌ മനസ്സിലായില്ലെങ്കിലും സംഗതി എനിക്ക്പിടികിട്ടി.പോകുന്ന വഴി കശ്മു എതിരെ വരുന്നുണ്ടായിരുന്നു.എന്നെകണ്ടപാടെ കശ്മു ബൈക്ക്‌ തിരിച്ചു.
"എന്തായി മച്ചാ ?" ബൈക്കിന്റെ പുറകില്‍ കയറുമ്പൊ ഞാന്‍ ചോദിച്ചു
"ഓ , റിസള്‍റ്റ്‌ അറിയാന്‍ എനി തിങ്കളാഴ്ച വരെ കാത്തിരിക്കണം"കശ്മുവിന്റെ വാക്കുകളില്‍ നിരാശ നിറഞ്ഞു നിന്നിരുന്നു.
ഒന്നരയോടെ ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി.ഡോക്ടര്‍ക്ക്‌ ഫോണ്‍ ചെയ്ത്കാര്യങ്ങളൊക്കെ പറഞ്ഞു.പക്ഷെ ഡോക്ടര്‍ ഇഞ്ചക്ഷനെടുക്കുന്ന കാര്യങ്ങളൊക്കെയാണ്മറുപടിയായി പറഞ്ഞത്‌.അതൊക്കെ കേട്ടപ്പൊ ഇതുവരെ ചെറുതായിഉണ്ടായിരുന്ന ഭീതിക്ക്‌ വലുപ്പം കൂടിയപോലെ തോന്നി.
അതിനു ശേഷം കൂടെയുള്ളവരെയൊക്കെ വിളിച്ച്‌ വിവരങ്ങള്‍പറഞ്ഞു.പൊക്കിളിന്‌ ചുറ്റും സൂചി വയ്ക്കുന്നതൊക്കെയോര്‍ത്ത്‌എല്ലാവരിലും നല്ലൊരു ഭയം ഉറഞ്ഞു കൂടിൃണ്ട്‌ ദിവസംറിസല്‍ട്ടറിയാന്‍ കാക്കണൊ, അതൊ ഇപ്പോഴെ ഇഞ്ചക്ഷന്‍ എടുക്കുന്നതല്ലെബുദ്ധിയെന്നൊക്കെ ചര്‍ച്ചയില്‍ പറഞ്ഞു കേട്ടു.ഓരൊ വാചകങ്ങളും അതുവരെസംഭരിച്ച ധൈര്യം ചോര്‍ത്തിക്കളയുന്ന പോലെ തോന്നി.
"സൂചിയൊക്കെ നമുക്ക്‌ വെക്കാം മച്ചാ, ഇപ്പോ നമുക്ക്‌ മല്ലു മെസ്സില്‍പോയി ലഞ്ച്‌ കഴിക്കാം , നീ വീട്‌ പൂട്ടിയിറങ്ങ്‌" കശ്മുപറഞ്ഞപ്പോഴാണ്‌ വിശപ്പിന്റെ കാര്യം ഓര്‍ത്തത്‌.പിന്നെ വേഗം വീട്‌ പൂട്ടികശ്മു തന്റെ ബൈക്ക്‌ വീണ്ടും സ്റ്റാര്‍ട്ട്‌ ചെയ്തു.ടിപ്പസാന്ദ്ര മാര്‍ക്കറ്റിലൂടെമല്ലു മെസ്സ്‌ ലക്ഷ്യമാക്കി ഞങ്ങള്‍ മെല്ലെ നീങ്ങി.

~രജീഷ് വെങ്കിലാട്ട്