02 March 2006

ആരാണവള്‍ ?

ആരാണവള്‍ ?

ക്ലാവുപിടിച്ചൊരേടിന്‍ ദീപ്തമോ
മിഴിതുറന്ന സന്ധ്യയുടെ തെളിമയോ
പുതുമഴയുടെ കന്നിഗന്ധമോ
ഒരമൂര്‍ത്തരൂപത്തിന്‍ ഭാവമോ
തിരയൊഴിഞ്ഞ തീരത്തിന്‍ മൌനമോ

ആരാണവള്‍ ?
വിടപറയും സന്ധ്യയില്‍-
തെളിഞ്ഞ കളിവിളക്കോ
അകന്നു പോകുമൊരുഷസ്സിന്‍
തേനുമായ്‌ വന്ന സൌന്ദര്യമോ
പെയ്തൊഴിഞ്ഞ മഴയില്‍ വന്ന
വിറങ്ങലിച്ച കന്യകയോ
തളിര്‍ത്തൊരു സ്വപ്നമോ

ആരാണവള്‍ ?
നേരറിയുമെന്നമ്മയുടെ-
മുന്നില്‍ ചിരിതൂകിയ ബാല്യമോ
പിടിയയഞ്ഞ തന്ത്രികളില്‍
ശക്തിപകര്‍ന്ന ദേവിയോ
ഇടനെഞ്ചിലുയര്‍ന്ന വേദന
തളിരിളം വിരലാല്‍ തഴുകിയവളോ

ആരാണവള്‍ ?
എപ്പോഴുമെന്‍ മുന്നില്‍ തെളിയുന്ന
ചിത്രത്തിലൊരു ചോദ്യമാകാതെ
അറിയാതെ വരുമൊരു കാറ്റി-
ലിളകുമൊരു പൂമൊട്ടാകാതെ
നെഞ്ചോടു ചേര്‍ത്തുപിടിച്ചെ-
ങ്കിലെന്നു വെറുതെ നിനച്ചു ഞാന്‍

മാര്‍ച്ച്‌ 99

4 comments:

Anonymous said...

ആരാണാവോ അവള്‍? എനിക്കും അറിയില്ല. കണ്ടു പിടിച്ചാ‍ല്‍ അറിയിക്കണേ. ഞാനും അന്വേഷിക്കാം.

Anonymous said...

ഇതൊക്കെ ഞങ്ങളോടാണോ ചോദിക്കുന്നത്? google search നടത്തിയാല്‍ കണ്ടുകിട്ടുമായിരിക്കും.

Anonymous said...

എന്നവളേ, അടിയെന്നവളേ, എന്തെന്‍ ഇടയത്തെ തോലൈത്തുവിട്ടേന്‍….

Anonymous said...

ennada edu oru mannum puriela