01 January 2009

കൂട്ടുകാരന്റെ Life In SineA ഹോസ്റ്റല്‍... ഓര്‍മ്മ ശരിയാണെങ്കില്‍ റൂം നമ്പര്‍ 301. ഞങ്ങള്‍ ആറു പേര്‍. മദ്രാസ്സി ക്കാരന്‍ ഒരു പട്ടര്, ഒരു രാജസ്ഥാന്‍ വാല, കോഴിക്കോട്ടുകാരന്‍ ഷബീര്‍, കൊച്ചിയില്‍ നിന്നുള്ള സലില്‍, ആറാമത്തെ ആളെ ശരിക്കങ്ങോട്റ്റ് ഓര്‍മ്മ വരുന്നില്ല...കൊല്ലം ശ്ശി ആയെ... സലിലായിരുന്നു റൂമിന്റെ നേതാവ്...ആ റൂമില്‍ നിന്നു ഒപ്പിക്കാത്ത തരികിടകള്‍ ഇല്ല...പതിവായുള്ള കരണ്ട് കട്ടിന്റെ സമയത്താണ്... ആശാന്‍ ഫോമിലകുന്നത്... ഹോസ്റ്റല്‍ വാര്‍ഡന്‍ ആണ് പ്രധാന ഇര... തുടക്കം അങ്ങേരെ സ്വാഗതം ചെയ്തുള്ള ഒരു സുപ്രഭാദ ഗീതം ആയിരിക്കും...കൂടെയുള്ള പട്ടര് ഈ തെറി സുപ്രഭാദം ഒരു മാസം കൊണ്ടു ഭംഗിയായി മലയാളത്തില്‍ ചൊല്ലാന്‍ പഠിച്ചു...

കട്ടാങ്ങല്‍ സിറ്റിയില്‍ നിന്നു വാങ്ങിയ ഒരു ചിമ്മിനി വിളക്കുണ്ടായിരുന്നു പട്ടര്‍ക്ക് ... പവര്‍ കട്ടൊക്കെ വന്നു ആശാന്‍ കത്തിച്ചു തുടങ്ങുമ്പോഴാകും സലിന്റെ കാറ്റു അടിച്ചു തുടങ്ങുക... പട്ടര്‍ തമിഴിലിലും ഇന്ഗ്ലിഷിലും തെറിയൊക്കെ പറഞ്ഞു പിന്നെയും കത്തിക്കും...വല്ല കാര്യവുമുണ്ടോ ? പട്ടരുടെ പൂണൂലില്‍ തൊട്ടു തുടങ്ങിയാല്‍ അങ്ങേരു പിന്നെ ശ്രമങ്ങളെല്ലാം നിര്‍ത്തും...നോര്‍ത്തി ടീം കരണ്ട് പോയാല്‍ മറ്റു നോര്‍ത്തികളെ തേടി പോകും...പട്ടര്‍ക്ക് വല്യ കമ്പനിയൊന്നും ഇല്ലാത്തതു കൊണ്ടു ഞങ്ങളുടെ കൂടെ കൂടും...പാതിരാ കുറുക്കന്റെ ഒരിയിടലോക്കെ ഭംഗിയായി പട്ടെരെ പഠിപിച്ചു. മിക്കവാറും എല്ലാ ദിവസവും അര്‍ദ്ധ രാത്രിയാകും ഒന്നു ചുരുണ്ടു കൂടാന്‍... അടുത്ത റൂമുകളിലെ 'കുത്ത്' ടീമുകള്‍ക്ക് എന്നും മുറു മുറുപ്പായിരുന്നു... ചിലര്‍ രാത്രി നേരത്തെ കിടന്നുറങ്ങി പുലര്‍ച്ചെ എഴുന്നേറ്റു പഠിക്കാനും തുടങ്ങി...രാവിലെ പഠിച്ചാല്‍ പെട്ടെന്ന് തലേലോട്ടു കയറും... സലിലിന്റെ ഉപദേശം എന്നും ബുദ്ധി ജീവികള്‍ക്ക് ഉണ്ടായിരുന്നു...

പാട്ടൊക്കെ കഴിയുമ്പോ നേതാവ് കഥകളുടെ കെട്ടഴിക്കും... മഹാരാജാസ് കോളേജും വീട്ടിനടുത്തെ സുന്ദരികളും ആയിരിക്കും മിക്കവാറും കഥകളിലെ നായികമാര്‍...ചേച്ചി മാരോടാണ് ആഭിമുഖ്യം...അവരാകുമ്പോ experiance ഉണ്ടാകുമെന്ന് ഭാഷ്യം. ചില കഥകളിലൊക്കെ നായകനായെന്കില്‍ എന്ന് തോന്നിയിട്ടുണ്ട് സ്വപനങ്ങളും കണ്ടിട്ടുണ്ട്... ഇത്തിരി ചിക്ലി യുള്ള ഫാമിലിയില്‍ നിന്നായത്‌ കൊണ്ടു കാശിനു വല്യ പ്രശ്നം ഉണ്ടായിരുന്നില്ല... കട്ടാങ്ങല്‍ തട്ട് കടയില്‍ നിന്നു പരിപ്പ് വടയും ചായയും അടിച്ചു വരുമ്പോ വില്‍സിന്റെ അവസാന പഫുകള്‍ തരാന്‍ ഒരിക്കലും മടികാട്ടറില്ല...കാശു കൊടുത്തു ഒരു വില്‍സ്സോക്കെ വാങ്ങടെ എന്ന് എപ്പോഴും പറയുമ്പോഴും പിന്നെയും അവന്റെ കയ്യില്‍ നിന്നു ഒരു ചമ്മലും കൂടാതെ വാങ്ങി വലിക്കാറുണ്ട്‌...ദിനേശ് വലിക്കുന്നതിനിടയ്ക്ക് ഒരു വില്‍സടിക്കിമ്പോ എന്തിനാ ആവശ്യമില്ലാത്ത ചമ്മല്‍ ?  
 
2nd year ആയപ്പോ ഞാനും ഷബീറും സലിലും ആയി ഒരു റൂമില്‍. B ഹോസ്റ്റലിലെ first floor ഇല്‍ ആയിരുന്നു... റൂം നമ്പര്‍ ശരിക്കും ഓര്‍ക്കുന്നില്ല. ഈ സമയത്തെ പ്രധാന വിനോദം രാഗിങ്ങായിരുന്നു. 1st year രാഗിങ്ങിനു ഞങ്ങളൊക്കെ ഒരുമിച്ചായിരുന്നു പോയത്. അന്ന് കിട്ടിയതൊക്കെ പുതിയ തലമുറയ്ക്ക് പകര്ന്നു കൊടുക്കുമ്പോ പൊടിപ്പും തൊങ്ങലും കൂട്ടി കൊടുക്കുക എന്നത് സലിലിന്റെ ഒരു കഴിവായിരുന്നു...രാഗിങ്ങിനു എപ്പോഴും സപ്പോര്‍ട്ട് ആയ ഒരു ടീം ആയിരുന്നു ഞങ്ങളൊക്കെ. ഒരളവില്‍ ഒരു പോരാടാനുള്ള കഴിവിനെ കൂട്ടിയില്ലേ എന്നും തോന്നാറുണ്ട്...സീനിയേര്സ്സിന്റെ ഇത്തിരി അടി പിടി ഒഴിച്ചാല്‍ റാഗിങ്ങ് ഞങള്‍ ശരിക്കും ആസ്വദിച്ചിരുന്നു...അതിര് വിട്ടു ജൂനിയെര്സ്സിനോടു വാശി തീര്‍ക്കാനെന്നോണം ഒരു സാഡിസ്റ്റ് ചിന്താഗതിയിലേക്ക് സീനിയെര്സ്സു പോകുമ്പോഴാണ് സംഗതി കൈ വിട്ടു പോകുന്നത്...ആത്മഹത്യയിലേക്കും പഠിത്തം നിര്തുന്നതിലും എത്തിക്കുന്ന ക്രൂരമായ റാഗിങ്ങ് കഥകള്‍ പത്ര ങ്ങളിലോക്കെ വായിക്കുമ്പോ ഇലക്കും മുള്ളിനും കേടു തട്ടാത്ത വിധം എങ്ങിനെ റാഗിങ്ങ് ചെയ്യാം എന്നതിനെ കുറിച്ചു ഒരു പ്രൊഫഷണല്‍ ഗൈഡ് എഴുതിയാലോ എന്നാലോചിച്ചു പോകാറുണ്ട്. 2nd year കഴിഞ്ഞപ്പോ സലില്‍ വേറെ റൂമിലായി...തരികിടലും കഥകളും പിന്നെയും തുടര്‍ന്നു.

ഇതൊക്കെ എഴുതിയതെന്തിനാനെന്നു പറയാം. you tube ഇല്‍ അവിചാരിതമായി 'life in sine' എന്ന short film കണ്ടു. details തിരക്കി പോയപ്പോ ഇവന്റെ പേരു കണ്ടു. International Cultural Exchange(ICE) ന്റെ 2008 ലെ best director award ഇതിന് കിട്ടി. പിന്നെ orkut വഴി contact ചെയ്തപ്പോ ആള്‍ ഇവന്‍ തന്നെ. സത്യം പറഞ്ഞാല്‍ ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല. എനിക്ക് നന്നായി അറിയാമായിരുന്ന ഒരു സലിലില്‍ നിന്നു ഇതിലേക്കുള്ള പ്രയാണം ദഹിക്കാന്‍ ഇത്തിരി പ്രയാസം തന്നെ.
sine ന്റെ അര്‍ത്ഥം google ചെയ്തപ്പോ കിട്ടിയത് ഇതാ,  "In trignometry, sine as the length of a cord. In natural life we see the sine form in the bosom of a wife."

O' Henry യുടെ Last leaf നെ ആശയമാക്കി 8 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു short film. ഈ എട്ടു മിനിട്ടിനുള്ളില്‍ ഒരായിരം കാര്യങ്ങള്‍ സലില്‍ പറഞ്ഞു തന്നു എന്ന് പറയുമ്പോള്‍, ഒരു അതിശയോക്തിയുടെ മണമില്ല. മണിക്കൂറു നീളമുള്ള സിനിമയുടെ അന്തസത്ത പോലെ അല്ലെങ്കില്‍ നോവലിന്റെ വാല്‍ കഷ്ണം പോലെ വ്യക്തം. ക്യാന്‍സര്‍ അതിന്റെ ആരംഭ ദശയില്‍ ശാരികമായും മാനസികമായി തളര്‍ന്ന കാര്‍ത്തിന്റെ ക്ഷണിക മായെക്കാവുന്ന ആശുപത്രി വാസത്തില്‍ ഒരുമിച്ചു കോളേജില്‍ പഠിച്ച സുന്ദരിയായ ടിന എന്ന നെഴ്സ്സിന്റെ സാമീപ്യം അത് രോഗിയില്‍ വരുത്തുന്ന വ്യതിയാനങ്ങള്‍. ഇഷ്ടപ്പെട്ട കോഴി ബിരിയാണി വെളുപ്പിനെഴുന്നേറ്റു ഉണ്ടാക്കി കോളേജിലെ നേരമ്പോക്കുകള്‍ അയവിറക്കി "ഇനി എത്രകാലം ?" എന്ന രോഗിയുടെ നൈരശ്യതയില്‍ നിന്നും അനുസരണയോടെ ദിനം മരുന്ന് കഴിക്കുന്നത്തിലേക്കും ചിരിയോലിയിലെക്കും കാര്‍ത്തിക്കിനെ കൊണ്ടെത്തിക്കുന്നു. ഒരു പ്രകൃതി ടെച്ച് വരുത്താന്‍ ജനലരികത്തു കിളിര്‍ത്തു വന്ന ഒരു കുഞ്ഞു ചെടിയുടെ സാമീപ്യം കൊണ്ടു വരുന്നു. പ്രത്യാശയോടെ രോഗി എന്നും അതിന് വെള്ളമോഴിക്കുന്നും തലോടുന്നു. ഈ കൊച്ചു സുന്ദരിയുടെ കൂട്ട് നിന്നെ അച്ചടക്കതിലെക്കും കൂട്ടി കൊണ്ടു പോയി എന്ന് തമാശയോടെ ടിന പറയുമ്പോഴും മനുഷ്യനെ അവന്റെ ചുറ്റുമുള്ള പ്രകൃതി എങ്ങിനെ സ്വാധീനിക്കുന്നു എന്ന സത്യം വെളിപ്പോടെ കാട്ടി തരുന്നു.
ദിവസേന വെള്ളമൊഴിച്ച് പരിചരിക്കുന്നതിലോടെ അതിന്റെ വളര്‍ച്ചയില്‍ ആനന്ദം കണ്ടെത്തുന്ന രോഗി. കൊച്ചു സുന്ദരിയെ ചിരിയോടെ പരിചാരികയെ കാട്ടി കൊടുക്കുമ്പോ ഉണ്ടാകുന്ന സന്തോഷം തന്റെ രോഗാവസ്ഥയെ കുറച്ചു നേരമെങ്ങിലും കാര്‍ത്തിക്ക് മറക്കുന്നു.


അവസാനം വില്ലനായെത്ത്തുന്ന ഒരു പൂച്ചയാല്‍ (ടിനയുറെ ഊഹം) കുഞ്ഞു ചെടി മരിച്ചു കിടക്കവേ, മാറ്റിയെടുക്കാവുന്ന കാന്‍സര്‍ റിപ്പോര്‍ട്ടുമായി നേഴ്സ് കടന്നു വരുന്നു. അതിന് വലിയ പ്രാധാന്യം കൊടുക്കാതെ കുഞ്ഞു ചെടിയെ കാട്ടി കൊടുക്കുമ്പോ. ഒരു കുഞ്ഞു മരിച്ചു പോയ പ്രതീതി ആസ്വതകനില്‍ എത്തിക്കുന്നു. നന്ദിയോടെ റിപ്പോര്‍ട്ട് മാറോടണച്ചു ടിനയുറെ കൈപിടിച്ചു ജനല്‍ പഴുതിലൂടെ കുഞ്ഞു ചെടിയെ നോക്കുമ്പൊ സന്തോഷവും സങ്കടവും ഒരുമിച്ചു കൊണ്ടു വന്ന പോലെ തോന്നി.
 
പ്രകൃതിയുടെ സാമീപ്യം ഇങ്ങിനെ കാണിക്കുന്നതിന് പകരം, തുടക്കത്തില്‍ മാനസികമായി തളര്‍ന്ന കാര്‍ത്തിക്കിനോടോപ്പം മൃതപ്രാണനായ കുഞ്ഞു ചെടിയെ കാണിച്ചു, ടിനയുടെ സാമീപ്യത്തില്‍ ഉണര്‍വ്വ് നേടി, പ്രത്യാശയോടെ വെള്ളമൊഴിച്ച് ഒരു ദിവസം അതിന് പുതു നാമ്പ് കിളിര്‍ത്തു വരുന്നു. സന്തോഷത്തോടെ ടിനയെ കാര്‍ത്തിക്ക് കാണിക്കുമ്പോ ഒരു ഇരട്ടി മധുരം പോലെ ടിന റിപ്പോര്‍ട്ട് കാണിക്കുന്നു. അവസാനം രണ്ടു പേരും കൈകോര്‍ത്ത്‌ ജനല്‍ പഴുതിലൂടെ പുതു നാമ്പിനെ പുഞ്ചിരിയോടെ നോക്കുന്നു. കര്‍ട്ടന്‍... എനിക്ക് ചുമ്മാ തോന്നിയ ഒരു ആശയം ആണ്...


എല്ലാ സന്തോഷത്തിലും ഒരു സങ്കടത്തിന്റെ നോവ്‌ വേണമെന്ന സത്യം വേണമെന്നു തോന്നിയത് കൊണ്ടാവാം സലില്‍ എങ്ങിനെ പര്യവസാനിപ്പിച്ചത്.